Friday, September 24, 2010

ഒരു സായാഹ്നത്തിന്റെ ഓര്‍മയ്ക്കായ്

മലയാളത്തില്‍ എന്തെങ്കിലും എഴുതണം എന്നൊരു മോഹം.ചിലപ്പോള്‍ ചില ചെറിയ ചെറിയ കാര്യങ്ങള്‍ വലുതായിട്ട് നമ്മുക്ക് തോന്നും.മുന്‍പെപ്പോഴോ എഴുതിയപോലെ ഒരു കുട്ടിയുടെ നിഷ്കളങ്കമായ ചിരി ,അല്ലെങ്കില്‍ ഒരു ചെറിയ തണുത്ത കാറ്റു, അങ്ങനെ എന്തെങ്കിലും,...ഈയെടക്ക് എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായി.വെറുതെ നടക്കാന്‍ പോയതായിരുന്നു തൊട്ടടുത്തുള്ള ഒരു പാര്‍കില്‍.സാധാരണ നടക്കാറുള്ള വഴിയില്‍ നിന്നല്പം മാറിയാണ് നടന്നത്.നല്ല കാലാവസ്ഥ.റോഡിലൂടെ നടക്കുമ്പോള്‍ ദൂരെ അസ്തമിക്കാന്‍ തുടങ്ങുന്നുതു കാണാം.ഒരു ഓറഞ്ചു ആര്‍ക് പോലെ കാണാം.ചുറ്റിനും ആകാശത്തിന്റെ നീലിമയും എല്ലാം കൂടെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു ഭംഗി.ഒരു നിമിഷം ബാകി എല്ലാം ഇല്ലാതാവുന്ന പോലെ ഒരു തോന്നല്‍.എന്തോ ഒരു സന്തോഷം...

No comments: